മഴയ്ക്കും രക്ഷിയ്ക്കാനായില്ലെങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കി ബംഗ്ലാദേശ്, സെയിന്റ് ലൂസിയയിൽ പത്ത് വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്

Sports Correspondent

സെയിന്റ് ലൂസിയ ടെസ്റ്റും വിജയിച്ച് വെസ്റ്റിന്‍ഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റും വിജയിച്ചു. ഇന്നലെ മഴ കാരണം ഏറെ വൈകിയാണ് നാലാം ദിവസത്തെ കളി ആരംഭിച്ചത്. 132/6 എന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 54 റൺസ് കൂടി നേടി ഇന്നിംഗ്സ് തോൽവി ഒഴിവാക്കിയെങ്കിലും വിന്‍ഡീസ് വിക്കറ്റ് നഷ്ടം ഇല്ലാതെ 13 റൺസ് നേടി വിജയം ഉറപ്പാക്കി.

നൂറുള്‍ ഹസന്‍ പുറത്താകാതെ 60 റൺസ് നേടിയപ്പോള്‍ വാലറ്റത്തിൽ ബംഗ്ലാദേശിന്റെ മൂന്ന് താരങ്ങളാണ് റണ്ണെടുക്കാതെ പുറത്തായത്. നൂറുളിന്റെ മികവാര്‍ന്ന ബാറ്റിംഗ് ബംഗ്ലാദേശിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിയ്ക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി കെമര്‍ റോച്ച്, അൽസാരി ജോസഫ്, ജെയ്ഡന്‍ സീൽസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റാണ് നേടിയത്.