ക്യാമ്പ് ന്യൂ ഇനി മുതൽ സ്പോട്ടിഫൈ-ക്യാമ്പ്‌ന്യൂ

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത നാല് വർഷത്തെ നീണ്ട കരാറിൽ ആണ് പുതിയ സ്പോൺസർമാരായ സ്പോട്ടിഫൈയും ബാഴ്‌സയും എത്തിയിരിക്കുന്നത്.
ഭീമമായ തുക നൽകി ബാഴ്‌സലോണയുമായി കരാറിൽ എത്തിയ സ്പോട്ടിഫൈ നേടിയെടുത്തത് മറ്റൊരു നേട്ടമായിരുന്നു, ക്യാമ്പ്ന്യൂ സ്റ്റേഡിയത്തിന്റെ കൂടെ സ്വന്തം പേര് കൂടി ചേർക്കാനുള്ള അവകാശം.

ചരിത്രത്തിൽ ആദ്യമായാണ് ബാഴ്‌സലോണ തങ്ങളുടെ സ്റ്റേഡിയത്തിന്റെ “നെയിമിങ് റൈറ്റ്സ്” പുറത്തേക്ക് കൈമാറുന്നത്.വർഷം തോറും ഏകദേശം അഞ്ച് മില്യൺ യൂറോ ആണ് ഇത് നേടിയെടുക്കാൻ വേണ്ടി സ്പോഫൈ ചെലവിടേണ്ടി വരിക. രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഈ കരാർ മുന്നോട്ടു പോവുന്നത്. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചതിനാൽ അത് അവസാനിക്കുന്നത് വരെയും(ഏകദേശം നാല് വർഷം) പിന്നീട് പുതിയ സ്റ്റേഡിയം ഉപയോഗിച്ചു തുടങ്ങുന്നത് മുതലും ആവും ഇത്. നിർമാണപ്രവർത്തികൾ നടക്കുമെങ്കിലും അടുത്ത സീസണിൽ ക്യാമ്പ്ന്യൂവിൽ തന്നെ ടീം കളിക്കും. 2023/24 സീസണിൽ ബാഴ്‌സലോണ നഗരത്തിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിൽ ആവും ടീം ഹോം മാച്ചുകൾക്ക് വേണ്ടി ഇറങ്ങുക. സ്റ്റേഡിയം പുതുക്കി പണിയുന്നതിലൂടെ, അതിന് ശേഷം കൂടുതൽ തുക ബാഴ്‌സക്ക് നൽകാനും സ്പോട്ടിഫൈ തയ്യാറാകും.ഇത് ഇരുപത് മില്യൺ യൂറോ വരെ ആവാം. ദീർഘകാലത്തെക്ക് ക്യാമ്പ്ന്യൂവിന്റെ പേരിന്റെ കൂടെ സ്വന്തം പേരും ചേർക്കാനുള്ള ശ്രമത്തിലാണ് സ്പോട്ടിഫൈ.

ഔദ്യോഗികമായി കരാറിന്റെ പൂർണ രൂപം പുറത്തു വിട്ടിട്ടില്ലെങ്കിലും ഏകദേശം 15 വർഷത്തേക്ക് വരെ ഈ അവകാശം നീട്ടി എടുക്കാൻ സ്പോട്ടിഫൈക്ക് സാധിക്കും എന്നാണ് സ്പാനിഷ് മധ്യമങ്ങൾ നൽകുന്ന സൂചന.12 വർഷം ചുരുങ്ങിയത് സ്പോട്ടിഫൈയുടെ പേര് സ്റ്റേഡിയത്തിന്റെ കൂടെ ഉണ്ടാവും എന്നായിരുന്നു പ്രസിഡന്റ് ലപോർട വ്യക്തമാക്കിയിരുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ തട്ടകത്തിന്റെ കൂടെ പേര് ചേർക്കാനുള്ള അവകാശം നേടി എടുത്തത് നേട്ടമായി കാണുന്ന സ്പോട്ടിഫൈ, സ്റ്റേഡിയത്തിൽ കലാകാരന്മാരെ വെച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതടക്കം പുതുമയാർന്ന വിപണന തന്ത്രങ്ങൾ മെനയുകയാണ്.കരാർ നിലവിൽ വരുന്ന ജൂലൈ ഒന്ന് മുതലാവും സ്പോട്ടിഫൈ-ക്യാമ്പ്ന്യൂ എന്ന പുതിയ പേര് നിലവിൽ വരിക.