ബയോ ബബിളിൽ നിന്ന് താരങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി നൽകി ബംഗ്ലാദേശ് ബോർഡ്

Sports Correspondent

സെപ്റ്റംബർ 21ന് ആരംഭിച്ച ബംഗ്ലാദേശിന്റെ ബയോ ബബിളിൽ നിന്ന് താരങ്ങൾക്ക് അവധി നല്‍കി ബംഗ്ലാദേശ് ബോർഡ്. മൂന്ന് ദിവസത്തെ അവധി നൽകുവാനുള്ള കാരണം കളിക്കാരെ കുടുംബത്തോടൊപ്പം ചേ‍ർന്ന് മാനസികമായി മികച്ച നിലയിൽ നിലകൊള്ളിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്.

സെപ്റ്റംബ‍ർ 27നാണ് ബംഗ്ലാദേശ് ശ്രീലങ്കയിലേക്ക് യാത്രയാകുവാന്‍ ഇരുന്നത്. ഇപ്പോളത്തെ ബയോ ബബിള്‍ പിരിച്ചുവിടുകയാണെങ്കിലും താരങ്ങളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് ഈ തീരുമാനം എന്ന് ബംഗ്ലാദേശ് ബോര്‍ഡ് വ്യക്തമാക്കി.