ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 25-30 കുറച്ചാണ് എടുത്തതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മദുള്ള. രാജ്‌കോട്ടിലെ പിച്ച് ബാറ്റിങ്ങിനെ തുണക്കുന്നതായിരുന്നുവെന്നും ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മഹ്മദുള്ള പറഞ്ഞു.
ഇന്ത്യൻ സ്പിന്നർ ചഹാലിനെയും ബംഗ്ളദേശ് ക്യാപ്റ്റൻ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള പിച്ചുകളിൽ റിസ്റ്റ് സ്പിന്നറുടെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നും ഇന്ത്യക്ക് ചഹാലിന്റെ സാന്നിദ്ധ്യം ഗുണം ചെയ്തുവെന്നും മഹ്മദുള്ള പറഞ്ഞു. ബംഗ്ളദേശ് സ്പിന്നറായ അമീനുല്ലിന്റെ പ്രകടനത്തെയും ബംഗ്ളദേശ് ക്യാപ്റ്റൻ അഭിനന്ദിച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത ബംഗ്ളദേശിന് തുടർന്ന് ഇന്ത്യൻ സ്പിന്നർമാരായ ചഹാലിന് മുൻപിലും വാഷിങ്ടൺ സുന്ദറിന് മുൻപിൽ റൺസ് എടുക്കാൻ കഴിഞ്ഞിരുന്നില്ല.