ഇഞ്ചുറി ടൈം ഗോളുമായി മാർക്കസ് തുറാം, റോമ കീഴടക്കി ഗ്ലാഡ്ബാക്ക്

- Advertisement -

യുവേഫ ലീഗിൽ എ.എസ് റോമയെ പരാജയപ്പെടുത്തി ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബൊറുസിയയുടെ ജയം. ഇഞ്ചുറി ടൈമിൽ ബൊറുസിയക്ക് വേണ്ടി ഗോളടിക്കുകയും ആദ്യ ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മാർക്കസ് തുറാമാണ് വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. ഈ ജയം ബൊറുസിയയെ ഗ്രൂപ്പ് ജെയിൽ രണ്ടാം സ്ഥാനത്തേക്കുയർത്തി.

റോമൻ ഡിഫെന്റർ ഫെഡെറിക്കോ ഫോസിയോയുടെ സെൽഫ് ഗോളിലൂടെയാണ് ബുണ്ടസ് ലീഗ ലീഡേഴ്സ് 35 ആം മിനുട്ടിൽ ലീഡ് നേടിയത്. തുറാമിന്റെ ഗോളിനായുള്ള ശ്രമമാണ് റോമ ഓൺ ഗോളിൽ കലാശിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഫോസിയോയിലൂടെ റോമ തിരിച്ചടിച്ചു. പിന്നീട് തുറാം റോമയുടെ വിജയഗോൾ നേടി. തുറാമാണ് ഈ സീസണിൽ ഗ്ലാഡ്ബാക്കിന്റെ ടോപ്പ് സ്കോറർ. 16 മത്സരങ്ങളിൽ ബൊറുസിയക്കായി 12 ഗോളുകൾക്ക് വഴിയൊരുക്കി തുറാം.

Advertisement