ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 280 റൺസിൽ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 32/3 എന്ന നിലയിൽ പ്രതിരോധത്തിൽ. വിശ്വ ഫെര്‍ണാണ്ടോ രണ്ടും കസുന്‍ രജിത ഒരു വിക്കറ്റും നേടിയപ്പോള്‍ ബംഗ്ലാദേശ് നിരയിൽ 9 റൺസ് നേടി മഹമ്മുദുള്‍ ഹസന്‍ ജോയിയും റണ്ണൊന്നുമെടുക്കാതെ തൈജുള്‍ ഇസ്ലാമുമാണ് ക്രീസിലുള്ളത്.
നേരത്തെ 57/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ ധനന്‍ജയ ഡി സിൽവയും കസുന്‍ രജിതയും നേടിയ ശതകങ്ങളാണ് കരകയറ്റിയത്. ഇരുവരും 102 റൺസ് നേടി പുറത്താകുകയായിരുന്നു. 202 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
കമിന്‍ഡുവിനെയും ധനന്‍ജയയെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി നാഹിദ് റാണയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. അധികം വൈകാതെ 68 ഓവറിൽ ശ്രീലങ്ക 280 റൺസിന് പുറത്തായി. നാഹിദ് റാണയും ഖാലിദ് അഹമ്മദും ബംഗ്ലാദേശിനായി മൂന്ന് വീതം വിക്കറ്റ് നേടി.