കറാച്ചിയിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസമിന്റെ പ്രതിരോധം ഭേദിച്ച ഓസ്ട്രേലിയയ്ക്ക് മുന്നിൽ വിലങ്ങ് തടിയായി മുഹമ്മദ് റിസ്വാന്. അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ 310/4 എന്ന നിലയിലായിരുന്ന പാക്കിസ്ഥാനെ നഥാൻ ലയൺ ഞെട്ടിക്കുകയായിരുന്നു.
196 റൺസ് നേടിയ ബാബർ അസമിനെയും ഫഹീം അഷ്റഫിനെയും അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി ലയൺ ടീമിനെ 392/4 എന്ന നിലയിൽ നിന്ന് 392/6 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. ബാബർ പുറത്താകുമ്പോള്‍ 12 ഓവറുകളായിരുന്നു പാക്കിസ്ഥാൻ നേരിടേണ്ടിയിരുന്നത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതി നിന്ന റിസ്വാന് ആണ് പാക്കിസ്ഥാനെ പരാജയത്തിൽ നിന്ന് കരകയറ്റിയത്.
പിന്നീട് 9 റൺസ് നേടിയ സാജിദ് ഖാനെയും ലയൺ വീഴ്ത്തിയപ്പോള്‍ പാക്കിസ്ഥാന് 9 ഓവറുകളോളം ആയിരുന്നു അതിജീവിക്കേണ്ടിയിരുന്നത്. ഇതിനിടെ നാല് ഓവർ മാത്രം മത്സരത്തിൽ അവശേഷിക്കവെ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ഓവറിലെ അവസാന പന്തിൽ ഉസ്മാൻ ഖവാജ കൈവിട്ടത് പാക്കിസ്ഥാന് തുണയായി.