“കേറി വാടാ മക്കളേ”, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് ഇവാൻ

ഈ ഞായറാഴ്ച നടക്കുന്ന ഫൈനലിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിക്കുകയാണ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് ഒരു വീഡിയോയിലൂടെയാണ് ഇവാൻ ആരാധകരെ ക്ഷണിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പാണ് ഈ ഫൈനൽ. എല്ലാവരും വന്ന് ഞങ്ങളെ പിന്തുണക്കണം. ഇവാൻ പറഞ്ഞു. വീഡിയോയുടെ അവസാനം കേറി വാടാ മക്കളേ എന്ന ഗോഡ്ഫാദർ സിനിമയിലെ ഡയലോഗും ഇവാൻ പറഞ്ഞു.

എന്ന ഐ എസ് എൽ ഫൈനൽ ടിക്കറ്റുകൾ വിറ്റു തീർന്ന അവസ്ഥയിൽ ആരാധകരിൽ ഭൂരിഭാഗവും കളി നേരിട്ട് കാണാൻ ആകാത്ത നിരാശയിലാണ്. മാർച്ച് 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ ആണ് ഐഎസ്എൽ ഫൈനൽ നടക്കുന്നത്. സ്റ്റേഡിയം എന്തായാലും മഞ്ഞ കടലാകും എന്നാണ് പ്രതീക്ഷ. നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് ഐ എസ് എല്ലിൽ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.

സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകർ ഒന്നുകിൽ പൂർണ്ണമായി വാക്സിനേഷൻ നൽകേണ്ടതുണ്ട്, അവരുടെ അവസാന ഡോസിൽ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കിൽ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളിൽ നെഗറ്റീവ് RT-PCR റിപ്പോർട്ട് നൽകുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കും.