കരുതലോടെ പാക്കിസ്ഥാൻ, ബാബർ അസമിന് ശതകം

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ കറാച്ചി ടെസ്റ്റിന്റെ നാലാം ദിവസം മികച്ച രീതിയിൽ അവസാനിപ്പിച്ച് പാക്കിസ്ഥാൻ. 506 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ പതിഞ്ഞ മട്ടിലാണ് ബാറ്റ് വീശിയതെങ്കിലും അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ പിടിച്ച് നിൽക്കുവാന്‍ ടീമിന് സാധിച്ചു.

ഒരു ഘട്ടത്തിൽ 21/2 എന്ന നിലയിലായിരുന്ന ടീമിനെ 171 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ ബാബ‍ർ അസം – അബ്ദുള്ള ഷഫീക്ക് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ബാബർ 102 റൺസും അബ്ദള്ള ഷഫീക്ക് 71 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാൻ  192/2 എന്ന നിലയിലാണ്.