“പാകിസ്താൻ ബാബർ അസത്തിനു മേൽ അധികം സമ്മർദ്ദം ചെലുത്തരുത്”

പാകിസ്താൻ ബാബർ അസത്തിനു മേൽ അധിക സമ്മർദ്ദം ചെലുത്തരുത് എന്ന് ശ്രീലങ്കൻ ഇതിഹാസ താരം ജയവർധനെ. ഇതുപോലൊരു നിലവാരമുള്ള കളിക്കാരൻ നിങ്ങളുടെ ടീമിൽ ഉണ്ടാകുമ്പോൾ അവനെ സമ്മർദ്ദത്തിലാക്കാതെ നോക്കുക. ജയവർധനെ പറഞ്ഞു.

ബാബർ

ഏഷ്യാ കപ്പിലെ അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ചു് ചർച്ച ചെയ്യപ്പെടും എന്ന് എനിക്ക് അറിയാം. എന്നാൽ ലോകകപ്പിലേക്ക് ആണ് ശ്രദ്ധിക്കേണ്ടത്. അങ്ങനെ ഒരു വലിയ ടൂർണമെന്റിനായി ഒരുങ്ങുമ്പോൾ നിങ്ങളുടെ ഏറ്റവും മികച്ച കളിക്കാരൻ ആത്മവിശ്വാസത്തോടെ വേണം ടൂർണമെന്റിലേക്ക് പോകാൻ,” ജയവർധനെ പറഞ്ഞു.

ഒരു ലോകകപ്പിലേക്ക് പോകുമ്പോൾ, ബാബർ ക്യാപ്റ്റൻസി മറന്ന് ബാറ്റിംഗിൽ ശ്രദ്ധ കൊടുക്കുക. ആദ്യ നല്ല ബാറ്റ്സ്മാൻ ആവുക. അത് ബാബറിനെ നല്ല ക്യാപ്റ്റൻ ആക്കി മാറ്റും എന്നും ജയവർധന കൂട്ടിച്ചേർത്തു.