“ബാബർ അസത്തിന്റെ സുഹൃത്ത് ആയത് കൊണ്ട് മാത്രമാണ് ഹസൻ അലി ടീമിൽ നിൽക്കുന്നത്”

Newsroom

ന്യൂസിലൻഡിനെതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിനുള്ള ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. മുഹമ്മദ് വസീമിനു പകരം ഹസൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയത് ആണ് കനേരിയയെ രോഷാകുലനാക്കിയത്. ബാബർ അസത്തിന്റെ സുഹൃത്ത് ആയതു കൊണ്ട് മാത്രമാണ് ഹസൻ അലി ടീമിൽ ഇടം നേടിയത് എന്ന് കനേരിയ പറഞ്ഞു.

പ്ലെയിങ് ഇലവന്റെ ഭാഗമാകാൻ ഹസൻ അലി അർഹനായിരുന്നില്ല. ഒരു കാരണവുമില്ലാതെയാണ് മുഹമ്മദ് വസീം ജൂനിയറിനെ ബാബർ ഒഴിവാക്കിയത്. ബാബർ അസമിന്റെ നല്ല സുഹൃത്തായതുകൊണ്ടാണ് ഹസൻ അലിയെ തിരഞ്ഞെടുത്തത്. കനേരിയ പറഞ്ഞു. ഒരു അധിക സ്പിന്നറെ ബാബർ ചേർത്തതുമില്ല. ഇത്തരം തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്ന ആളുകൾ ആരാണ്?” കനേരിയ തന്റെ യൂട്യൂബ് ചാനലിൽ ചോദിച്ചു

Picsart 23 01 03 16 12 54 582

ന്യൂസിലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ 23 ഓവർ ബൗൾ ചെയ്തിട്ടും ഹസൻ അലിക്ക് ഒരു വിക്കറ്റ് പോലും നേടാൻ ആയിരുന്നില്ല. ന്യൂസിലൻഡ് ആദ്യ ഇന്നിങ്സിൽ 449 റൺസ് ആണ് നേടിയത്.