റാങ്കിംഗിൽ ഒന്നാമത് ആയത് മാത്രം പോര, ഏഷ്യാ കപ്പും ലോകകപ്പും നേടണം എന്ന് ബാബർ അസം

Newsroom

ഏകദിന റാങ്കിൽ ഒന്നാമത് ആണ് എന്നത് പാകിസ്ഥാനു മേൽ സമ്മർദ്ദം ഉണ്ടാക്കുന്നില്ല എന്നും, ഒന്നാം റാങ്ക് അല്ല കിരീടങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. “ഞങ്ങൾക്ക് മേൽ ഒരു സമ്മർദ്ദം ഉണ്ടെന്ന് ഞാൻ പറയില്ല. പകരം, ഞങ്ങൾ ഈ ടൂർണമെന്റിൽ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് പ്രവേശിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ടീം വളരെയധികം കഠിനാധ്വാനവും പരിശ്രമവും നടത്തി, ഞങ്ങൾ ഒന്നാം സ്ഥാനം നേടിയത് അതുകൊണ്ടാണ്.” ബാബർ പറഞ്ഞു.

ബാബർ 23 08 30 00 08 27 416

ഇന്ന് ഏഷ്യാ കപ്പ് ഓപ്പണറിൽ നേപ്പാളിനെ നേരിടാൻ ഒരുങ്ങും മുമ്പ് സംസാരിക്കുക ആയിരുന്നു ബാബർ അസം. ഒന്നാം സ്ഥാനത്ത് എത്തിയതോടെ ഞങ്ങളുടെ ജോലി കഴിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. ഏഷ്യാ കപ്പും ലോകകപ്പും നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഈ ജോലി പൂർത്തിയായിട്ടില്ല. ഞങ്ങളുടെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്താൻ ഞങ്ങൾ തയ്യാറാണ്.” ബാബർ പറഞ്ഞു.