പാകിസ്താൻ ബാറ്റ്സ്മാന്മാർ നിലവാരം പുലർത്തിയില്ല എന്ന് ബാബർ അസം

സിംബാബ്‌വെക്ക് എതിരായ മത്സരത്തിൽ പാകിസ്താൻ പരാജയപ്പെടാൻ കാരണം പാകിസ്താന്റെ ബാറ്റേഴ്സ് ആണെന്ന് ബാബർ അസം. എന്റെ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ പ്രകടനം ആയിരുന്നു ഇന്നത്തേത് എന്ന് ബാബർ പറഞ്ഞു. ബാറ്റിംഗിൽ ഞങ്ങൾ മികച്ച നിലവാരം പുലർത്തിയിരുന്നില് എന്ന് ബാബർ പറഞ്ഞു.

ബാബർ 22 10 27 23 29 56 561

ഞങ്ങൾക്ക് ആദ്യ ആറ് ഓവറുകൾ മോശമായിരുന്നു, പക്ഷേ ഷദാബും ഷാനും ഒരു നല്ല കൂട്ടുകെട്ട് കെട്ടിപ്പടുത്തു, പക്ഷേ നിർഭാഗ്യവശാൽ ഷദാബും പുറത്തായി, പിന്നീട് പിറകെ പിറകെ വിക്കറ്റുകൾ വീണതോടെ ബാറ്റിംഗ് തകർന്നെന്ന്യ്ം ബാബർ കൂട്ടിച്ചേർത്തു.

ഞങ്ങൾ ഒരുമിച്ച് ഇരുന്നു ഞങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുകയും അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരുകയും ചെയ്യും എന്നും ബാബർ പറഞ്ഞു.