ജയം കൈപ്പിടിയിലായി എന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്നാണ് പാക്കിസ്ഥാന്‍ തോല്‍വിയേലേക്ക് വീണത്. വിന്‍ഡീസ് ഒരു ഘട്ടത്തിൽ 114/7 എന്ന നിലയിലേക്ക് വീണപ്പോള്‍ വാലറ്റം മാത്രമായിരുന്നു വിന്‍ഡീസ് നിരയിൽ അവശേഷിച്ചിരുന്നത്. എന്നാൽ അവിടെ നിന്ന് 1 വിക്കറ്റ് വിജയം ആണ് പാക്കിസ്ഥാനെ ഞെട്ടിച്ച് വിന്‍ഡീസ് നേടിയത്. ഇതിൽ. അവസാന വിക്കറ്റ് നേടിയ 18 റൺസും ഉള്‍പ്പെടുന്നു.
അവസാന സെഷനിൽ കൈവിട്ട രണ്ട് ക്യാച്ചുകളാണ് വിനയായതെന്നാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞത്. പാക്കിസ്ഥാന് ആദ്യ ഇന്നിംഗ്സിൽ വലിയ സ്കോര്‍ നേടാനാകാതെ പോയതും തിരിച്ചടിയായി എന്ന് ബാബര്‍ അസം വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമാണ് ഇത്തരം മത്സരങ്ങളെന്നാണ് ബാബര്‍ വ്യക്തമാക്കിയത്. ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിൽ മൊമ്മന്റം തുടരുവാന്‍ പാക്കിസ്ഥാന് സാധിച്ചില്ലെന്നും ബൗളര്‍മാര്‍ മികച്ച രീതിയിലാണ് മത്സരത്തിൽ തിളങ്ങിയതെന്നും ബാബര്‍ അഭിപ്രായപ്പെട്ടു.