“ബാബർ വട്ടപൂജ്യം ആണ്, കോഹ്ലിയുമായൊന്നും ഒരു പാകിസ്താൻ താരത്തെയും താരതമ്യം ചെയ്യാൻ ആകില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാബർ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് ജനങ്ങൾ അവസാനിപ്പിക്കണം എന്ന് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും വലിയ കളിക്കാരാണ്. അവരുമായി താരതമ്യപ്പെടുത്താൻ പാകിസ്ഥാൻ ടീമിൽ ആരുമില്ല. പാകിസ്താൻ താരങ്ങളെ സംസാരിപ്പിച്ചാൽ അവർ രാജാവിനെ പോലെ ആയിരിക്കും. എന്നാൽ കളി ജയിപ്പിക്കാൻ അവരോട് ആവശ്യപ്പെടുമ്പോൾ, അവർ പൂജ്യമായിരിക്കും. കനേരിയ പറഞ്ഞു.

കോഹ്ലി 22 12 20 13 09 08 534

ബാബർ അസത്തിന് എതിരെയും രൂക്ഷ വിമർശനം കനേരിയ നടത്തി. ക്യാപ്റ്റനെന്ന നിലയിൽ ബാബർ അസം വട്ട പൂജ്യമാണ്. ടീമിനെ നയിക്കാൻ അദ്ദേഹം അർഹനല്ല. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കഴിവില്ല. പരമ്പരയ്ക്കിടെ ബെൻ സ്റ്റോക്‌സിനേയും ബ്രണ്ടൻ മക്കല്ലത്തേയും നോക്കി ക്യാപ്റ്റൻസി പഠിക്കാൻ അദ്ദേഹത്തിന് നല്ല അവസരമുണ്ടായിരുന്നു. അല്ലെങ്കിൽ, തന്റെ ഈഗോ മാറ്റിവെച്ച് സർഫറാസ് അഹമ്മദിനോട് എങ്ങനെ ക്യാപ്റ്റനാകുമെന്ന് ചോദിക്കാമായിരുന്നു. കനേരിയ പറഞ്ഞു.