ഫോം വീണ്ടെടുക്കാനും ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും ബാബർ അസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തല്ക്കാലം മാറി ആഭ്യന്തര മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് നിർദ്ദേശിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് ബാബറിനെ അടുത്തിടെ ഒഴിവാക്കിയിരുന്നു.
ഷൊയ്ബ് അക്തറിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കുക ആയിരുന്നു സേവാഗ്, “ബാബർ അസം ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അവൻ തൻ്റെ ഫിറ്റ്‌നസിൽ പ്രവർത്തിക്കണം, കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം, തുടർന്ന് ശാരീരികവും മാനസികവുമായ കരുത്തുറ്റ കളിക്കാരനായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരണം. ” സെവാഗ് പറഞ്ഞു.
ബാബറിൻ്റെ പ്രശ്നങ്ങൾ ടെക്നിക്കലിനെക്കാൾ മാനസികമാണെന്ന് തോന്നുന്നു എന്നുൻ സെവാഗ് പറഞ്ഞു. “സംഭവങ്ങൾ മാനസികമായി അദ്ദേഹത്തെ കൂടുതൽ സ്വാധീനിച്ചതായി തോന്നുന്നു. മാനസികമായി ശക്തനായി തുടരേണ്ടതുണ്ട്. അവൻ കഴിവുള്ള ഒരു കളിക്കാരനാണ്, മാത്രമല്ല അവനെപ്പോലുള്ള കളിക്കാർ വേഗത്തിൽ ഫോമിലേക്ക് തിരിച്ചുവരാൻ പ്രവണത കാണിക്കുന്നു. “ സെവാഗ് അഭിപ്രായപ്പെട്ടു.