രഞ്ജി ട്രോഫി സെമി ഫൈനലിൽ ഒരു കേരള താരത്തിന്റെ ടോപ് സ്കോർ!! അതാണ് ഇന്ന് മുഹമ്മദ് അസറുദ്ദീൻ നേടിയ 177 റൺസ്. പുറത്താകാതെ 177 റൺസുമായാണ് അസറുദ്ദീൻ ഇന്ന് കളം വിട്ടത്. മറുവശത്ത് ആരെങ്കിലും നിന്ന് കൊടുത്തിരുന്നു എങ്കിൽ അർഹിച്ച ഇരട്ട സെഞ്ച്വറിയിൽ അസറുദ്ദീൻ എത്തിയേനെ. അസറുദ്ദീന്റെ ഈ 177 റൺസ് ഈ സീസൺ രഞ്ജി ട്രോഫിയിലെ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ കൂടുയാണ്.

ഇന്ന് ആദ്യ സെഷനിൽ സ്കോറിംഗ് വേഗത കൂട്ടിയ അസറുദ്ദീൻ ആക്രമിച്ച് കളിക്കുക ആയിരുന്നു. ആകെ 20 ഫോറും 1 സിക്സും അസറുദ്ദീന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. 341 പന്തിൽ നിന്നാണ് അദ്ദേഹം 177ൽ എത്തിയത്.
കേരളം രഞ്ജി ഫൈനൽ എന്ന ചരിത്ര നോട്ടത്തിലേക്ക് എത്തുക ആണെങ്കിൽ ഈ ഇന്നിംഗ്സ് ആകും ആ നോട്ടത്തിന് വഴിവെട്ടിയത്. നേരത്തെ ക്വാർട്ടർ ഫൈനലിലും അസറുദ്ദീനിൽ നിന്ന് നിർണായക ഇന്നിംഗ്സ് കേരളത്തിന് കാണാൻ ആയിരുന്നു.