ആബിദ് – അസ്ഹര്‍ കൂട്ടുകെട്ടായിരുന്നു നിര്‍ണ്ണായകം

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് വിജയത്തില്‍ നിര്‍ണ്ണായകമായത് ആബിദ് അലി – അസ്ഹര്‍ അലി എന്നിവരുടെ കൂട്ടുകെട്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. നൗമന്‍ അലിയാണ് ബാറ്റ് കൊണ്ടും ബോള് കൊണ്ടും തിളങ്ങിയ മറ്റൊരു താരമെന്നും താരത്തിന്റെ പ്രകടനവും എടുത്ത് പറയേണ്ട ഒന്നാണെന്ന് ബാബര്‍ പറഞ്ഞു.

ഓപ്പണര്‍മാര്‍ മികവ് പുലര്‍ത്തിയതും പോസിറ്റീവ് വശമാണെന്നും പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരുടെ ആത്മവിശ്വാസം ഉയരത്തിലാണെന്നും വെസ്റ്റിന്‍ഡീസിലെ നിര്‍ണ്ണായക പരമ്പരയില്‍ ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ബാബര്‍ വ്യക്തമാക്കി.