ഇനിയേസ്റ്റ വിരമിക്കില്ല, ജപ്പാനിൽ രണ്ട് വർഷം കൂടെ തുടരും

20210511 120409

ബാഴ്സലോണ ഇതിഹാസം ആൻഡ്രെസ് ഇനിയേസ്റ്റ വിരമിക്കും എന്ന അഭ്യൂഹങ്ങൾക്ക് അവസാനം. താരം തന്റെ ക്ലബായ വിസൽ കൊബെയിൽ കരാർ പുതുക്കുകയാണെന്ന് അറിയിച്ചു. ഇന്ന് പുതിയ രണ്ടു വർഷത്തേക്കുള്ള കരാറാണ് ഇനിയേസ്റ്റ ഒപ്പിവെച്ചത്. ഇന്ന് ഇനിയേസ്റ്റയുടെ 37ആം പിറന്നാൾ ആയിരുന്നു. ഇന്ന് ഇനിയേസ്റ്റ പത്ര സമ്മേളനം വിളിച്ചപ്പോൾ അത് വിരമിക്കൽ പ്രഖ്യാപനം ആകുമെന്ന് പലരും കരുതിയിരുന്നു.

എന്നാൽ താൻ പൂർണ്ണ ആരോഗ്യവാനാണെന്നും രണ്ടു വർഷം കൂടെ ക്ലബിനെ സഹായിക്കാൻ ആകും എന്നാണ് വിശ്വസിക്കുന്നത് എന്നും ഇനിയേസ്റ്റ പറഞ്ഞു. 2018ൽ ആയിരുന്നു ബാഴ്സലോണയോട് വിടപറഞ്ഞ് ഇനിയേസ്റ്റ ജപ്പാനിൽ എത്തിയത്. വിസൽ കൊബെയ്ക്ക് ഒപ്പം ഇതുവരെ രണ്ടു കിരീടങ്ങൾ ഇനിയേസ്റ്റ നേടിയിട്ടുണ്ട്. 1996 മുതൽ 2018 വരെ ബാഴ്സലോണ ക്ലബിനൊപ്പം ഉണ്ടായിരുന്ന താരം വിരമിച്ചാൽ തിരികെ ബാഴ്സലോണ ക്ലബിൽ എത്തും എന്നും അവിടെ യുവടീമുകളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

Previous articleആബിദ് – അസ്ഹര്‍ കൂട്ടുകെട്ടായിരുന്നു നിര്‍ണ്ണായകം
Next articleഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎലിന് ഉണ്ടാകില്ലെന്ന സൂചന നല്‍കി ആഷ്‍ലി ജൈല്‍സ്