അവസാന ടെസ്റ്റിലും ഇത് പോലത്തെ പിച്ച് വേണമെന്നാണ് തന്റെ പക്ഷം – അക്സര്‍ പട്ടേല്‍

Sports Correspondent

മൊട്ടേരയിലേത് പോലെ രണ്ട് ദിവസത്തില്‍ ടെസ്റ്റ് മത്സരം അവസാനിച്ച പിച്ചാണ് താന്‍ അവസാന മത്സരത്തിലും ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് മൂന്നാം ടെസ്റ്റിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അക്സര്‍ പട്ടേല്‍. അവസാന ടെസ്റ്റിലും പിച്ച് ഇത് പോലെ നില നില്‍ക്കണമെന്നും തനിക്ക് വിക്കറ്റ് ഇതേ രീതിയില്‍ വിക്കറ്റ് നേടുവാന്‍ സാധിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് അക്സര്‍ വ്യക്തമാക്കി.

തന്നെ വസീം ഭായി എന്നാണ് ഇന്ത്യന്‍ താരങ്ങള്‍ വിളിക്കുന്നതെന്നും പാക്കിസ്ഥാന്റെ ഇടം കൈയ്യന്‍ പേസര്‍ വസീം അക്രമിനെ പോലെ അപകടകാരിയാണ് തന്റെ ആം ബോള്‍ എന്ന് സഹതാരങ്ങള്‍ കരുതുന്നതിനാലാണ് ഈ അഭിസംബോധന എന്ന് അക്സര്‍ പട്ടേല്‍ പറഞ്ഞു.

അജിങ്ക്യ രഹാനെ ആണ് ഇത് ആദ്യം പറഞ്ഞതെന്നും പിന്നീട് ഋഷഭ് പന്ത് അത് ഏറ്റെടുക്കുകയായിരുന്നുവെന്നും അക്സര്‍ പട്ടേല്‍ സൂചിപ്പിച്ചു.