ഇംഗ്ലണ്ട് പര്യടനത്തിനായി ഓസ്ട്രേലിയ നാളെ തിരിക്കും

- Advertisement -

നിശ്ചിത ഓവർ പരമ്പരകൾക്കായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം നാളെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇംഗ്ലണ്ടിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ കളിക്കുന്നത്. വെസ്റ്റിൻഡീസ് – ഇംഗ്ലണ്ട് പരമ്പര നടത്തിയതുപോലെ ബയോ സുരക്ഷാ ഒരുക്കിയ സ്ഥലത്താണ് പരമ്പര നടക്കുക.

കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചതിന് ശേഷം ഓസ്ട്രേലിയയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്. താരങ്ങൾ ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷം ക്വറന്റൈനിൽ നിൽക്കണമെങ്കിലും ആ സമയത്ത് താരങ്ങൾക്ക് പരിശീലനം നടത്താൻ അനുവാദം നൽകിയിട്ടുണ്ട്. കൂടാതെ താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള ഗോൾഫ് കോഴ്സിൽ വെച്ച് ഗോൾഫ് കളിക്കാനുള്ള അനുവാദവും താരങ്ങൾക്ക് നൽകിയിട്ടുണ്ട്.

Advertisement