കര്‍ണാടകയെ ഒരു ഗോളിന് തോല്‍പ്പിച്ച് ജാര്‍ഖണ്ഡ്

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടകയെ ഒരു ഗോളിന് തകര്‍ത്ത് ജാരര്‍ഖണ്ഡ്. 79 ാം മിനുട്ടില്‍ പര്‍ണിതാ തിര്‍ക്കിയാണ് ജാര്‍ഖണ്ഡിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ ഗോളെന്ന് ഒറപ്പിച്ച നിരവധി അവസരങ്ങള്‍ കര്‍ണാടകയെ തേടിയെത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാര്‍ രക്ഷകയായി. ആദ്യ പകുതിയുടെ അവസാനത്തില്‍ കര്‍ണാടക മധ്യനിരതാരം കാവ്യ പി നല്‍കിയ ക്രോസ് ഗോളാക്കി മാറ്റെയെങ്കിലം ഓഫ് സൈഡ് വില്ലനായി. കളി അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് വീണ്ടും കാവ്യ നല്‍കിയ ബോള്‍ ഗോളെന്ന് ഉറപ്പിച്ചെങ്കിലും ജാര്‍ഖണ്ഡ് ഗോള്‍ കീപ്പര്‍ ആശാ മഹിമ ബെക്കിനെ മറിക്കടക്കാനായില്ല.

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കര്‍ണാടകയെ തേടി ആദ്യ അവസരമെത്തി. കര്‍ണാടകയുടെ ക്ഷേത്രിമായും മര്‍ഗരറ്റ് ദേവിക്ക് ലഭിച്ച അവസരം ജാര്‍ഖണ്ഡ് ഗോള്‍ കീപ്പര്‍ ആശാ മഹിമ ബെക്ക് തട്ടിയകറ്റി. മിനുറ്റുകള്‍ക്ക് ശേഷം ജാര്‍ഖണ്ഡ് പ്രതിരോധം വരുത്തിയ പിഴവില്‍ നിന്ന് കര്‍ണാടകയ്ക്ക് ലഭിച്ച അവസരം അഞ്ചു ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ പോസ്റ്റ് വില്ലനായി. 79 ാം മിനുട്ടില്‍ കര്‍ണാടകയുടെ പ്രതിരോധ താരം ജുഡിത്ത് സോണാലി ജോണ്‍ വരുത്തിയ പിഴവില്‍ നിന്ന് ജാര്‍ഖണ്ഡ് താരം നീല്‍ കുശും ലകാറക്ക് ലഭിച്ച ബോള്‍ ബോക്‌സിലേക്ക് നല്‍കി ബോക്‌സിന് പുറത്തുനിന്ന് ഓടി കയറിയ പര്‍ണിതാ തിര്‍ക്കി മനോഹരമായ ഫിനിഷിലൂടെ ഗോളാക്കി.