“മാഞ്ചസ്റ്റർ സിറ്റി വേണ്ട, യുണൈറ്റഡ് മതിയെന്ന് ബ്രൂണോയോട് താൻ പറഞ്ഞു” – നാനി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ താരം ബ്രൂണോ ഫെർണാണ്ടസിനോട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ താൻ ഉപദേശിച്ചിരുന്നു എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ നാനി. നേരത്തെ നാനിയും ബ്രൂണോയും സ്പോർടിങൽ ഒരുമിച്ചു കളിച്ചിരുന്നു. പ്രീമിയർ ലീഗിൽ നിന്ന് ഓഫറുകൾ ഉണ്ട് എന്ന് ബ്രൂണോ പറഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകരുത് എന്ന് താൻ പറഞ്ഞു. വേറൊരു ക്ലബിലേക്കും പോകണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാത്രം പോയാൽ മതിയെന്നും താൻ പറഞ്ഞു എന്ന് നാനി വ്യക്തമാക്കി.

നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നോട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ പറഞ്ഞിരുന്നു എന്ന് ബ്രൂണോ പറഞ്ഞിരുന്നു. യുണൈറ്റഡിൽ ജനുവരിയിൽ എത്തിയ ബ്രൂണോ ഇതിനകം തന്നെ ടീമിലെ ഏറ്റവും മികച്ച താരമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഈ മാസത്തെ പ്രീമിയർ ലീഗ് മികച്ച താരത്തിനുള്ള ഷോർട്ട് ലിസ്റ്റിലും ബ്രൂണോ എത്തിയിട്ടുണ്ട്.