ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റിലെ തോല്‍വിയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് അടുത്ത തിരിച്ചടി

Sports Correspondent

ഇന്ത്യയ്ക്കെതിരെ മെല്‍ബേണില്‍ തോല്‍വിയേറ്റ് വാങ്ങിയ ഓസ്ട്രേലിയയ്ക്ക് പുതിയ തിരിച്ചടി. മത്സരത്തിലെ മോശം ഓവര്‍ റേറ്റിന്റെ പേരില്‍ ടീമിന്റെ നാല് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റാണ് ഐസിസി കുറച്ചത്. ഇത് കൂടാതെ താരങ്ങളുടെ മാച്ച് ഫീസിന്റെ 40 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

നിശ്ചിത സമയത്ത് ടിം പെയിനിന്റെ സംഘം രണ്ട് ഓവര്‍ പിറകിലായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കുറവ് വരുന്ന ഓരോ ഓവറിനും 2 പോയിന്റാണ് പിഴയീടാക്കുന്നത്.

Icctestchampionship

മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയം ആണ് ഇന്ത്യ നേടിയത്. അജിങ്ക്യ രഹാനെ നേടിയ 112 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സിലെ പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയുടെ ആധിപത്യത്തിന്റെ തുടക്കം.