ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കൻ വനിതാ ടീം

Newsroom

ദക്ഷിണാഫ്രിക്കൻ വനിതാ ടീം ചരിത്രത്തിൽ ആദ്യമായായി ഓസ്ട്രേലിയയെ ടി20യിൽ തോൽപ്പിച്ചു. ഇന്ന് നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 142-6 എന്ന സ്കോറാണ് 20 ഓവറിൽ നേടിയത്. ഓസ്ട്രേലിയക്ക് ആയി 31 റൺസ് എടുത്ത ഗ്രേസ് ഹാരിസ് മാത്രമാണ് കാര്യമായി തിളങ്ങിയത്.

ദക്ഷിണാഫ്രിക്ക 24 01 28 10 04 06 789

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19ആം ഓവറിലേക്ക് വിജയം പൂർത്തിയാക്കി. ക്യാപ്റ്റൻ വോൾവാർഡ്റ്റ് 50 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്നു. താസ്മിൻ ബ്രിറ്റ്സ് 28 പന്തിൽ നിന്ന് 41 റൺസും എടുത്തു. ഈ വിജയത്തോടെ പരമ്പര 1-1 എന്നായി. ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചിരുന്നു.