“പ്ലേ ഓഫിനെ കുറിച്ച് ഇപ്പോൾ ചിന്ത ഇല്ല, അടുത്ത മത്സരം ജയിക്കാൽ ആണ് ലക്ഷ്യം

Img 20201226 125658
credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫ് സ്ഥാനത്തേക്കാൾ 8 പോയിന്റ് പിറകിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. വിജയിച്ച് തുടങ്ങിയാൽ ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്‌. എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വികൂന പറഞ്ഞു. ടീമിന്റെ ചിന്ത അടുത്ത മത്സരം മാത്രമാണ്. അദ്ദേഹം പറഞ്ഞു.

ഫുട്ബോളിൽ എപ്പോഴും അടുത്ത മത്സരത്തിനാണ് പ്രാധാന്യം. അത് വിജയിക്കുക എന്നത് മാത്രമെ ചിന്തിക്കാൻ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഹൈദരബാദിനെ നാളെ തോൽപ്പച്ചാൽ തന്റെയും ടീമിന്റെയും ശ്രദ്ധ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തെ കുറിച്ചാകും. കിബു പറഞ്ഞു. ടീമിന് വ്യക്തമായ പ്ലാനുകൾ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Previous articleന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും അധികം മത്സരങ്ങള്‍ കളിക്കുന്ന താരമായി റോസ് ടെയിലര്‍
Next articleബോക്സിങ് ഡേ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറുമായി ഓസ്ട്രേലിയ