“ഓസ്ട്രേലിയയിൽ ആണ് ലോകകപ്പ് എന്നറിഞ്ഞപ്പോഴേ താൻ സന്തോഷവാൻ ആയിരുന്നു” – കോഹ്ലി

ഇന്ന് ഇന്ത്യക്ക് വേണ്ടി ബംഗ്ലാദേശിന് എതിരെ ടോപ് സ്കോറർ ആയ വിരാട് കോഹ്ലി താൻ ഓസ്ട്രേലിയയിൽ ബാറ്റു ചെയ്യാൻ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കി. ലോകകപ്പ് ഓസ്ട്രേലിയയിൽ ആണ് എന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് സന്തോഷമായിരുന്നു. കോഹ്ലി പറഞ്ഞു. ഓസ്ട്രേലിയയിൽ ഏറെ ക്രിക്കറ്റ് കളിച്ചത് കൊണ്ട് തനിക്ക് ഇവിടെ നന്നായി ബാറ്റു ചെയ്യാൻ ആകുന്നു എന്നും കോഹ്ലി പറഞ്ഞു.

Picsart 22 11 02 15 09 36 974

ഓസ്ട്രേലിയൻ പിച്ചുകളിൽ എന്നും ക്രിക്കറ്റ് ഷോട്ടുകൾ ആണ് പ്രധാനം എന്നും കോഹ്ലി പറഞ്ഞു. അഡ്ലെയ്ഡ് ഗ്രൗണ്ട് തനിക്ക് ഹോം ഗ്രൗണ്ട് പോലെ ആണ്. ഇവിടുത്തെ ഗ്രൗണ്ടും ആരാധകരും എപ്പോഴും തന്നോട് ദയ കാണിച്ചിട്ടുണ്ട് എന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. അഡ്ലെയ്ഡിൽ വന്നാൽ താൻ എന്നും തന്റെ ക്രിക്കാറ്റ് ആസ്വദിക്കാറുണ്ട് എന്നും കോഹ്ലി പറഞ്ഞു.

ഇന്ന് കോഹ്ലി 64 റൺസ് എടുത്ത് പുറത്താകാതെ നിന്നിരുന്നു. കോഹ്ലി തന്നെ ആണ് പ്ലയർ ഓഫ് ദി മാച്ചും.