ഓസ്ട്രേലിയ കരുതലോടെ നിലയുറപ്പിക്കുന്നു

Newsroom

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 76/2 എന്ന നിലയിൽ. മികച്ച തുടക്കം ആയിരുന്നു ഇന്ന് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയെയും ഡേവിഡ് വാര്‍ണറെയും മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയും പെട്ടെന്ന് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 2/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഓസ്ട്രേലിയ 23 02 09 11 16 58 918

ഓരോ റൺസാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ നേടിയത്. പക്ഷെ അതിനു ശേഷം ഇതുവരെ ഇന്ത്യക്ക് വിക്കറ്റുകൾ നേടാൻ ആയിട്ടില്ല. 32 ഓവറിൽ ഓസ്ട്രേലിയ 76/2 എന്ന നിലയിലാണ് ഓസ്ട്രേലിയ ഇപ്പോൾ ഉള്ളത്. 47 റൺസുമായി മാ‍‍ർനസ് ലാബൂഷാനെയും 19 റൺസ് എടുത്ത് സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസിലുള്ളത്. ഇരുവരും വളരെ കരുതലോടെയാണ് ഇന്ത്യൻ സ്പിന്നേഴ്സിനെ നേരിടുന്നത്.

നാഗ്പൂരിൽ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ടോഡ് മര്‍ഫിയും ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവും ശ്രീകര്‍ ഭരതും അരങ്ങേറ്റം നടത്തുകയാണ് ഈ മത്സരത്തിൽ.