ചാമ്പ്യൻസ് ട്രോഫിയുടെ സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ ദുബായിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇന്ത്യ ആണ് ഫേവറിറ്റുകൾ എന്ന് സുനിൽ ഗവാസ്കർ വിശ്വസിക്കുന്നു. ഇന്നലെ ന്യൂസിലൻഡിനെതിരായ 44 റൺസിൻ്റെ വിജയം ഉൾപ്പെടെ, ഇന്ത്യ അവരുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ച് ആണ് സെമിയിൽ എത്തിയത്.

പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രധാന ഫാസ്റ്റ് ബൗളർമാർ ഇല്ലാതെ ഇറങ്ങുന്നത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു. ഒപ്പം ദുബായ് ട്രാക്ക് സ്പിന്നർമാർക്ക് അനുകൂലമാണെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി.
“ഓസ്ട്രേലിയയ്ക്ക് സ്പിൻ ആക്രമണം ഇല്ലെന്ന് തോന്നുന്നു. അവർക്ക് പ്രധാന കളിക്കാരെ നഷ്ടമായി, അവരുടെ ബാറ്റിംഗ് നല്ലതാണ്, അത് ആക്രമണാത്മകമാണ്. ഓസ്ട്രേലിയയെ ചെയ്സിന് അയക്കുന്നതിന് പകരം ഇന്ത്യ ചെയ്സ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യമായ കാര്യം,” ഗവാസ്കർ പറഞ്ഞു.