ഒടുവിൽ വിജയം നേടി ഓസ്ട്രേലിയ, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് മൂന്ന് വിക്കറ്റിന്

Sports Correspondent

ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഒരു വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന നാലാം ടി20 മത്സരത്തിൽ 3 വിക്കറ്റിന്റെ വിജയം ആണ് ഓസ്ട്രേലിയ നേടിയത്. 104/9 എന്ന സ്കോറിന് ബംഗ്ലാദേശിനെ എറിഞ്ഞ് പിടിച്ച ശേഷം 7 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 19 ഓവറിൽ വിജയം കുറിച്ചത്.

4 ഓവറിൽ 12 റൺസ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ മിച്ചൽ സ്വെപ്സണും 3 ഓവറിൽ 18 റൺസ് നല്‍കി മൂന്ന് വിക്കറ്റ് നേടിയ ആന്‍ഡ്രൂ ടൈയും ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരിൽ തിളങ്ങിയത്. ജോഷ് ഹാസൽവുഡ് രണ്ട് വിക്കറ്റ് നേടി. 28 റൺസ് നേടിയ നൈയിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മഹേദി ഹസന്‍ 23 റൺസ് നേടി. അഫിഫ് ഹൊസൈന്‍ 20 റൺസ് നേടി.

Australia

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 15 പന്തിൽ 39 റൺസ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 27 റൺസുമായി ആഷ്ടൺ അഗറും ടീമിനായി തിളങ്ങി. ബംഗ്ലാദേശിന് വേണ്ടി മഹേദി ഹസനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റ് നേടി.