ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ 444 എന്ന വിജയലക്ഷ്യം വെച്ചിരിക്കുകയാണ്. ഓസീസ് അവരുടെ രണ്ടാം ഇന്നിങ്സ് 270-8 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 443 റൺസിന്റെ ലീഡാണ് അവർ നേടിയത്. ഇന്ത്യക്ക് ഒരു അത്ഭുതം കാണിച്ചാലെ വിജയം സ്വന്തമാക്കാൻ ആവുകയുള്ളൂ. സമനില എങ്കിലും നേടാൻ ആകും ഇന്ത്യയുടെ ശ്രമം.
201/6 എന്ന നിലയിൽ ലഞ്ചിന് ശേഷം കളി ആരംഭിച്ച ഓസ്ട്രേലിയ ആക്രമിച്ചു തന്നെ കളിച്ചു. 41 റൺസ് എടുത്ത സ്റ്റാർകും 5 റൺസ് എടുത്ത കാരിയും കൂടെ പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചു. 66 റൺസുമായി കാരി പുറത്താകാതെ നിന്നു.
ഇന്ന് ആദ്യ സെഷനിൽ മത്സരം ആരംഭിച്ച് മൂന്നാം ഓവറിൽ ഉമേഷ് യാദവ് ഇന്ത്യക്ക് പ്രതീക്ഷ നൽകി കൊണ്ട് ലബുഷാനെയെ പുറത്താക്കി. 126 പന്തിൽ നിന്ന് 41 റൺസുമായാണ് ലബുഷാനെ ക്രീസ് വിട്ടത്.
25 റൺസ് എടുത്ത ഗ്രീനിന്റെ വിക്കറ്റ് ആണ് പിന്നെ വീണത്. ജഡേജയ്ക്ക് ആയിരുന്നു വിക്കറ്റ്. ജഡേജയുടെ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ഷമി, ഉമേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.