കൂറ്റൻ ജയത്തോടെ ഓസ്ട്രേലിയക്ക് പരമ്പര

Photo: Twitter/@FoxCricket
- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 ഏകപക്ഷീയമായി ജയിച്ച് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. നിർണ്ണായകമായ മൂന്നാം ടി20 മത്സരത്തിൽ 97 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1നാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് എടുത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണർമാരായ വാർണറും ഫിഞ്ചും ചേർന്ന് ആദ്യ വിക്കറ്റിൽ 120 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വാർണർ 57 റൺസ് എടുത്തും ഫിഞ്ച് 55 റൺസുമെടുത്താണ് പുറത്തായത്. അവസാന ഓവറുകളിൽ 15 പന്തിൽ 30 റൺസ് എടുത്ത സ്മിത്തും ഓസ്‌ട്രേലിയൻ സ്കോർ 193ൽ എത്തിച്ചു.

തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ 96 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ആഷ്ടൺ ആഗറും ദക്ഷിണാഫ്രിക്കയുടെ തകർച്ച പൂർത്തിയാക്കുകയായിരുന്നു. 24 റൺസ് എടുത്ത വാൻ ഡർ ഡുസൻ ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ.

പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ 107 റൺസിനും രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക 12 റൺസിനും ജയിച്ചിരുന്നു.

Advertisement