ന്യൂസിലാൻഡിനെ 83 റൺസിന് എറിഞ്ഞിട്ടു, പരമ്പര ഓസ്ട്രേലിയക്ക് സ്വന്തം

ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ചാപൽ ഹാഡ്ലീ ട്രോഫി പരമ്പരയിലെ രണ്ടാം ഏകദിന മത്സരവും വിജയിച്ച് ഓസ്ട്രേലിയ കിരീടം നിലനിർത്തി. ഒന്ന് ഓസ്ട്രേലിയ ഉയർത്തിയ 196 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ വെറും 83 റൺസിന് എറിഞ്ഞിട്ടാണ് ഓസ്ട്രേലിയ വിജയം നേടിയത്‌. അഞ്ചു വിക്കറ്റ് എടുത്ത ആഡം സാംബ ആണ് ഓസ്ട്രേലിയയുടെ ഹീറോ ആയത്.

സാംബ അഞ്ചു വിക്കറ്റും സ്റ്റാർക് അബോട് എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി. ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരിൽ ഒരാൾ പോലും 20 റൺസിന് മുകളിൽ പോയില്ല. 17 റൺസ് എടുത്ത വില്യംസൺ ആണ് അവരുടെ ടോപ് സ്കോറർ.
.ഓസ്ട്രേലിയ

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ വെറും 195 റൺസ് മാത്രമാണ് നേടാനായത്. 61 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തും വാലറ്റത്തിൽ ചെറുത്ത് നില്പുമായി ആഡം സംപ(16), ജോഷ് ഹാസൽവുഡ്(23*), മിച്ചൽ സ്റ്റാര്‍ക്ക്(38*) എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയയ്ക്കായി ചെറുത്തുനില്പുയര്‍ത്തിയത്. ഒരു ഘട്ടത്തിൽ 110/8 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണിരുന്നു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും മാറ്റ് ഹെന്‍റി 3 വിക്കറ്റും നേടി. 25 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ആണ് മറ്റൊരു പ്രധാന താരം.