കരുത്തരെ കണ്ടപ്പോൾ കളിമറന്നോ ഇന്ത്യ? ഓസ്ട്രേലിയക്ക് എതിരെ നാണംകെട്ട തോൽവി

- Advertisement -

ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255 ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ ഉയർത്തിയ 255 മറികടക്കുയുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ 128 റൺസും ആരോൺ ഫിഞ്ച് 110 റൺസുമെടുത്ത് പുറത്താവാതെ നിന്നു.

ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും കെ.എൽ രാഹുലും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ശിഖർ ധവാൻ 74 റൺസ് എടുത്ത് പുറത്തായപ്പോൾ കെ.എൽ രാഹുൽ 47 റൺസ് എടുത്ത് പുറത്തായി.

തുടർന്ന് ഇന്ത്യൻ നിരയിൽ ബാറ്റ് ചെയ്യാൻ വന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കം ആർക്കും കാര്യമായ റൺസ് കണ്ടെത്താനായില്ല. അവസാന ഓവറുകളിൽ 28 റൺസ് എടുത്ത റിഷഭ് പന്തും 25 റൺസ് എടുത്ത രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.

Advertisement