അവസാന പന്തിൽ ഇംഗ്ലണ്ടിനെതിരെ ത്രില്ലിംഗ് വിജയവുമായി ഓസ്ട്രേലിയ

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 2 വിക്കറ്റ് വിജയം. ജയപരാജയങ്ങൾ മാറിമറിഞ്ഞ ആവേശകരമായ മത്സരത്തിൽ അവസാന പന്തിലാണ് ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252 റൺസാണ് എടുത്തത്.

82 റൺസ് എടുത്ത ബെൻ ചാൾസ്വർത്തും 51 റൺസ് എടുത്ത ഡാൻ മൗസ്‌ലിയും 32 റൺസ് എടുത്ത കേസി ആൽഡ്രിഡ്ജും ചേർന്ന് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒരു പന്ത് ബാക്കിനിൽക്കെ ജയം സ്വന്തമാക്കുകയായിരുന്നു.

65 റൺസ് എടുത്ത ഹാർവിയും 45 റൺസ് എടുത്ത ഹെയർനെയും ചേർന്ന് ഓസ്ട്രേലിയയെ അനായാസ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഇംഗ്ലണ്ട് മത്സരത്തിൽ ആധിപത്യം നേടുകയായിരുന്നു. തുടർന്ന് 18 പന്തിൽ 40 റൺസ് റൺസ് വേണ്ട ഘട്ടത്തിൽ 20 പന്തിൽ 35 റൺസ് എടുത്ത സള്ളിയും 10 പന്തിൽ 16 റൺസ് എടുത്ത മർഫിയും ചേർന്ന് ഓസ്ട്രേലിയക്ക് അവിശ്വസിനീയമായ വിജയം സമ്മാനിക്കുകയായിരുന്നു.

Advertisement