ബാറ്റിംഗ് പ്രശ്നം തന്നെ, സ്മിത്തിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 195 റൺസ് നേടി ഓസ്ട്രേലിയ

Sports Correspondent

Australianewzealand
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ന്ന് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ വെറും 195 റൺസ് മാത്രമാണ് നേടാനായത്. 61 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തും വാലറ്റത്തിൽ ചെറുത്ത് നില്പുമായി ആഡം സംപ(16), ജോഷ് ഹാസൽവുഡ്(23*), മിച്ചൽ സ്റ്റാര്‍ക്ക്(38*) എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയയ്ക്കായി ചെറുത്തുനില്പുയര്‍ത്തിയത്. ഒരു ഘട്ടത്തിൽ 110/8 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണിരുന്നു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും മാറ്റ് ഹെന്‍റി 3 വിക്കറ്റും നേടി. 25 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ആണ് മറ്റൊരു പ്രധാന താരം.