ഇസ്കോയും മോഡ്രിചും പരിക്ക് മാറി തിരികെ എത്തുന്നു

- Advertisement -

റയൽ മാഡ്രിഡിന് ആശ്വാസം നൽകി കൊണ്ട് പ്രധാന താരങ്ങൾ പരിക്കിൽ നിന്ന് തിരികെ എത്തുന്നു. മധ്യനിര താരങ്ങളായ ഇസ്കോയും മോഡ്രിചും പരിക്ക് മാറി തിരികെ എത്തിയിരിക്കുകയാണ്. ഇരു താരങ്ങളും ടീമിനൊപ്പം പരിശീലനം നടത്തി. നാളെ നടക്കുന്ന മാഡ്രിഡ് ഡെർബിയിൽ ഇരുവരും കളിക്കാൻ സാധ്യതയുണ്ട്. ഇന്ന് കൂടെ ടീമിനൊപ്പം പരിശീലനം നടത്തിയ ശേഷം സിദാൻ ഇതിൽ അന്തിമ തീരുമാനം എടുക്കും.

ലെഫ്റ്റ് ബാക്കായ മാർസെലോയും പരിക്ക് മാറി എത്തിയിട്ടുണ്ട്. ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് റയൽ മാഡ്രിഡ്. നാളെ അത്ലറ്റിക്കോ മാഡ്രിഡിനെ കൂടെ പരാജയപ്പെടുത്താൻ ആയാൽ അത് സിദാന്റെ ടീമിന് വലിയ ഊർജ്ജം നൽകും. നാളെ അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. റയൽ മാഡ്രിഡിനേക്കാൽ ഒരു പോയിന്റ് മാത്രമേ അത്ലറ്റിക്കോയ്ക്ക് കുറവുള്ളൂ.

Advertisement