ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഇനി പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ കളിക്കില്ല. പകരം ടി20 പരമ്പരയ്ക്കായി ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയെ മുന്‍ നിര്‍ത്തി പാറ്റ് കമ്മിന്‍സിനും വിശ്രമം നല്കുവാന് ഓസ്ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. താരം അവസാന ഏകദിനത്തിലും അതിന് ശേഷമുള്ള മൂന്ന് ഏകദിനങ്ങളിലും കളിക്കുകയില്ല.
ഡേവിഡ് വാര്‍ണര്‍ റീഹാബ് നടപടികളിലൂടെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുമെന്ന് പറഞ്ഞ ജസ്റ്റിന് ലാംഗര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം ടെസ്റ്റ് പരമ്പരയെ ലാക്കാക്കിയാണ് നല്‍കുന്നതെന്നും പറഞ്ഞു. താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് എന്നും ഓസ്ട്രേലിയ ശ്രദ്ധ കൊടുക്കുന്ന കാര്യമാണെന്ന് ലാംഗര്‍ പറഞ്ഞു.
അതേ സമയം ഡാര്‍സി ഷോര്‍ട്ട് അവസാനമായി ഒരു ടി20 കളിച്ചത് ഫെബ്രുവരി 2019ല്‍ ഇന്ത്യയ്ക്കെതിരെ തന്നെയാണ്.