ഓസ്ട്രേലിയ ഡിക്ലയർ ചെയ്തു, ന്യൂസിലൻഡിന് 416 റൺസ് വിജയ ലക്ഷ്യം

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ നാലാം ദിനം മികച്ച ടാർഗറ്റ് സെറ്റ് ചെയ്ത് കൊണ്ട് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്നലെ ന്യൂസിലൻഡിനെ ഓൾ ഔട്ടാക്കിയ ഓസ്ട്രേലിയ ഇന്ന് രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന നിലയിൽ ആണ് ഡിക്ലയർ ചെയ്തത്.

420 റൺസിന്റെ ലീഡ് ആണ് ഓസ്ട്രേലിയക്ക് ഉള്ളത്. എന്നാൽ പിച്ചിലെ ഡേഞ്ചർ മേഖലയിലൂടെ ഓടിയതിനാൽ അഞ്ചു റൺസ് ഓസ്ട്രേലിയക്ക് നഷ്ടമാകും. അതുകൊണ്ട് തന്നെ 416 റൺസ് മാത്രമെ ന്യൂസിലൻഡിന് ജയിക്കാൻ നേടേണ്ടതുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ വാർണർ പുറത്താകാതെ 111 റൺസ് എടുത്തു. ലബുഷാനെ 59 റൺസ് എടുത്ത് പുറത്തായി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡ് 3 റാൺസ് എടുക്കുന്നതിനിടെ തന്നെ അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ബ്ലുണ്ടൽ ആണ് പുറത്തായിരിക്കുന്നത്.

Previous articleസബാൻ കോട്ടക്കൽ ഗംഭീര ഫോമിൽ തന്നെ
Next article“ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും എന്നു പ്രതീക്ഷ” – ഷറ്റോരി