“ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും എന്നു പ്രതീക്ഷ” – ഷറ്റോരി

ഇന്നലെ ഹൈദരബാദ് എഫ് സിക്ക് എതിരെ നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകും എന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഒമ്പതു മത്സരങ്ങൾക്ക് ശേഷം ആയിരുന്നു ഒരു വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഈ മൂന്നു പോയന്റിൽ വലിയ സന്തോഷം ഉണ്ട് എന്നും ഈ വിജയം തന്റെ ടീമിന് ആത്മവിശ്വാസം തിരികെ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഷറ്റോരി പറഞ്ഞു.

എല്ലാ ടീമിനും ആത്മവിശ്വാസവും സ്ഥിരതയും അത്യാവശ്യമാണ്. പക്ഷെ സ്ഥിരമായി ടീമിൽ മാറ്റം വരുത്തേണ്ടി വരുന്നതിനാൽ തന്റെ ടീം ഏറെ ബുദ്ധിമുട്ടുന്നുണ്ട് എന്ന് ഷറ്റോരി പറഞ്ഞു. ഈ ആദ്യ ഇലവനെ ഒരു നാലു മത്സരങ്ങളിൽ എങ്കിലും നിലനിർത്താൻ ആയാൽ തനിക്ക് ഇതുപോലുള്ള ഫലങ്ങൾ നേടാൻ ആകും എന്നും ഷറ്റോരി പറഞ്ഞു. പക്ഷെ പരിക്കിനെ ഭയക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleഓസ്ട്രേലിയ ഡിക്ലയർ ചെയ്തു, ന്യൂസിലൻഡിന് 416 റൺസ് വിജയ ലക്ഷ്യം
Next articleവാണിയമ്പലത്ത് അൽ മദീന ചെർപ്പുളശ്ശേരിക്ക് തോൽവി