സബാൻ കോട്ടക്കൽ ഗംഭീര ഫോമിൽ തന്നെ

സബാൻ കോട്ടക്കലിന്റെ ഗംഭീര ഫോം തുടരുന്നതാണ് ഇന്ന് മുടിക്കൽ സെവൻസിൽ കണ്ടത്. ഇന്ന് കെ എഫ് സി കാളികാവ് ആയിരുന്നു സബാൻ കോട്ടക്കലിന്റെ എതിരാളികൾ. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിക്കാൻ സബാൻ കോട്ടക്കലിനായി. ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ചിട്ടും ഒരു മത്സരം മാത്രമെ സബാൻ പരാജയപ്പെട്ടിട്ടുള്ളൂ.

നാളെ മുടിക്കൽ സെവൻസിൽ നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് ഫിഫാ മഞ്ചേരിയെ നേരിടും

Previous articleസൂപ്പർ വീണു, ഫിഫാ മഞ്ചേരി വിജവഴിയിൽ
Next articleഓസ്ട്രേലിയ ഡിക്ലയർ ചെയ്തു, ന്യൂസിലൻഡിന് 416 റൺസ് വിജയ ലക്ഷ്യം