ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക്, മത്സരം ഇന്ത്യയിൽ നിന്ന് അകലുന്നു

Newsroom

ഇന്ന് 296ന്റെ ലീഡിൽ നാലാം ദിവസം ആരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ സെഷനിൽ രണ്ടു വിക്കറ്റ് കൂടെ നഷ്ടമായി. 201/6 എന്ന നിലയിലാണ് ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഉള്ളത്. അവർക്ക് 374 റൺസിന്റെ ലീഡ് ഇപ്പോൾ ഉണ്ട്. മത്സരം ആരംഭിച്ച് മൂന്നാം ഓവറിൽ ഉമേഷ് യാദവ് ഇന്ത്യക്ക് പ്രതീക്ഷ നൽകി കൊണ്ട് ലബുഷാനെയെ പുറത്താക്കി. 126 പന്തിൽ നിന്ന് 41 റൺസുമായാണ് ലബുഷാനെ ക്രീസ് വിട്ടത്.

ഓസ്ട്രേലിയ 23 06 10 16 55 31 153

25 റൺസ് എടുത്ത ഗ്രീനിന്റെ വിക്കറ്റ് ആണ് പിന്നെ വീണത്. ജഡേജയ്ക്ക് ആയിരുന്നു വിക്കറ്റ്. ജഡേജയുടെ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ഇപ്പോൾ 41 റൺസുമായി അലക്സ് കാരിയും 11 റൺസുമായി സ്റ്റാർകും ആണ് ക്രീസിൽ ഉള്ളത്.

374 എന്ന ഇപ്പോഴുള്ള ലീഡ് തന്നെ ഓവലിൽ നാലാം ഇന്നിംഗ്സിൽ ഇതുവരെ ആരും ചെയ്സ് ചെയ്ത് എത്തിയിട്ടില്ലാത്ത സ്കോർ ആണ്. അടുത്ത സെഷനിൽ വേഗത്തിൽ റൺസ് എടുത്ത് ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാൻ ആണ് സാധ്യതകൾ തെളിയുന്നത്.