നാഗ്പൂരിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. മൂന്ന് അരങ്ങേറ്റക്കാരാണ് ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളിലായി കളിക്കുന്നത്. ഓസ്ട്രേലിയന്‍ നിരയിൽ ടോഡ് മര്‍ഫിയും ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവും ശ്രീകര്‍ ഭരതും അരങ്ങേറ്റം കുറിയ്ക്കുകയാണ്.
ഓസ്ട്രേലിയന്‍ ടീമിൽ ട്രാവിസ് ഹെഡിന് പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ടീമിലേക്ക് എത്തുന്നു. രോഹിത് ശര്‍മ്മയും കെഎൽ രാഹുലും ഓപ്പണര്‍മാരായി എത്തുമ്പോള്‍ അക്സര്‍ പട്ടേൽ മൂന്നാം സ്പിന്നറായി ഇന്ത്യന്‍ അന്തിമ ഇലവനിൽ ഇടം പിടിച്ചു.
ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Matt Renshaw, Peter Handscomb, Alex Carey(w), Pat Cummins(c), Nathan Lyon, Todd Murphy, Scott Boland
ഇന്ത്യ: Rohit Sharma(c), KL Rahul, Cheteshwar Pujara, Virat Kohli, Suryakumar Yadav, Srikar Bharat(w), Ravindra Jadeja, Ravichandran Ashwin, Axar Patel, Mohammed Shami, Mohammed Siraj