ഓസ്ട്രേലിയക്ക് 243 റൺസ് ലീഡ്!!

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ന്യൂസിലൻഡിനെ ഓൾ ഔട്ടാക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഇപ്പോൾ വിക്കറ്റ് നഷ്ടമാകാതെ‌ 40 റൺസിൽ നിൽക്കുകയാണ്. 243 റൺസിന്റെ ലീഡിൽ ആണ് ഓസ്ട്രേലിയ ഇപ്പോൾ ഉള്ളത്. 23 റൺസുമായി വാർണറും 16 റൺസുമായി ബേർൺസുമാണ് ക്രീസിൽ ഉള്ളത്.

251 റൺസിനാണ് ന്യൂസിലൻഡ് ഓൾ ഔട്ടായത്. വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 63 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് ലിയോണിന്റെ ബൗളിംഗിനു മുന്നിൽ തകർന്നടിയുകയായിരുന്നു. അഞ്ചു വിക്കറ്റ് ആണ് ലിയോൺ എടുത്തത്. പാറ്റ് കുമ്മിൻസൻ മൂന്ന് വിക്കറ്റും സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

Previous articleരഞ്ജി ട്രോഫി, പൊന്നം രാഹുൽ വീണ്ടും പൂജ്യത്തിന് പുറത്ത്, കേരളം കരകയറുന്നു
Next articleജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ എത്തിക്കില്ല