രഞ്ജി ട്രോഫി, പൊന്നം രാഹുൽ വീണ്ടും പൂജ്യത്തിന് പുറത്ത്, കേരളം കരകയറുന്നു

രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം ഭേദപ്പെട്ട നിലയിൽ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ് കേരളം ഇപ്പോൾ ഉള്ളത്‌. കേരളത്തിനെതിരെ ഹൈദരബാദിന് ആദ്യ ഇന്നിങ്സിൽ 64 റൺസിന്റെ ലീഡ് നേടിയിരുന്നു. അത് ഇനിയും കേരളം മറികടന്നിട്ടില്ല.

കേരളത്തിന്റെ ഓപണർ പൊന്നം രാഹുൽ രണ്രാം ഇന്നിങ്സിലും നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്സിലും റൺസ് ഒന്നും എടുക്കാതെ ആണ് പൊന്നം രാഹുൽ പുറത്തായത്. 22 റൺസ് എടുത്ത് പുറത്തായ ജലജ് സക്സേനയും 21 റൺസ് എടുത്ത് പുറത്തകാതെ നിൽക്കുന്ന പ്രേമും ആണ് കേരളത്തിനെ തകർച്ചയിലേക്ക് പോകാതെ കാത്തത്. 4 റൺസുമായി ഉത്തപ്പയും ക്രീസിൽ ഉണ്ട്.

മൂന്നാം ദിനം 8 വിക്കറ്റിന് 193 എന്ന നിലയിൽ ബാറ്റി പുനരാരംഭിച്ച ഹൈദരാബാദ് 228 റൺസിന് ഓൾ ഔട്ടായിരുന്നു.

Previous articleടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കുന്നതിനെ എതിർത്ത് സച്ചിൻ ടെണ്ടുൽക്കറും
Next articleഓസ്ട്രേലിയക്ക് 243 റൺസ് ലീഡ്!!