അശ്വിന് പകരം ജഡേജയെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി രവി ശാസ്ത്രി

Staff Reporter

അശ്വിന് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഫ്ലാറ്റ് പിച്ചുകളിൽ ജഡേജക്കുള്ള നിയന്ത്രണവും ജഡേജയുടെ മെച്ചപ്പെട്ട ബാറ്റിങ്ങുമാണ് ജഡേജയെ അശ്വിന് പകരം തിരഞ്ഞെടുക്കാൻ കാരണമെന്ന് രവി ശാസ്ത്രി പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അശ്വിന് അവസരം ലഭിച്ചിരുന്നില്ല.

രവീന്ദ്ര ജഡേജയുടെ മെച്ചപ്പെട്ട ഫീൽഡിങ്ങും ഫ്ലാറ്റ് പിച്ചുകളിലെ മികച്ച പ്രകടനവുമാണ് അശ്വിന് പകരം ജഡേജയെ തിരഞ്ഞെടുക്കാനുള്ള കാരണമെന്നും രവി ശാസ്ത്രി പറഞ്ഞു.  അതെ സമയം അശ്വിനെയോ കുൽദീപ് യാദവിനെയോ പുറത്തിരുത്തുക എന്നത് എളുപ്പമുള്ള തീരുമാനം ആയിരുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. എന്നാൽ അശ്വിന് പകരം ജഡേജയെ തിരഞ്ഞെടുത്തതിൽ സുനിൽ ഗാവസ്‌കർ അടക്കമുള്ള താരങ്ങൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിൽ അർദ്ധ സെഞ്ചുറിയും രണ്ടു വിക്കറ്റും ജഡേജ വീഴ്ത്തിയിരുന്നു.