സൗദ് ഷക്കീലിന്റെ പരിക്ക്, ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന ടീമില്‍ ഇടം പിടിച്ച് ആസിഫ് അലി

ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയാകുന്ന പാക്കിസ്ഥാന്റെ ഏകദിന ടീമില്‍ അവസാന നിമിഷം മാറ്റം. പരിക്കേറ്റ സൗദ് ഷക്കീലിന് പകരം ആസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യമായി പാക്കിസ്ഥാന്‍ ഏകദിന ടീമില്‍ ഇടം പിടിച്ച മധ്യനിര താരത്തിന് ലാഹോറില്‍ നടത്തിയ സന്നാഹ മത്സരത്തിനിടെയാണ് പരിക്കേറ്റത്.

ആസിഫ് അലി ടി20 സ്ക്വാഡിന്റെ ഭാഗമായിരുന്നുവെങ്കിലും ഏകദിന ടീമില്‍ അവസാനമായി കളിച്ചത് 2019ല്‍ ആണ്. ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായ മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളിലുമാണ് ദക്ഷിണാഫ്രിക്കയില്‍ പാക്കിസ്ഥാന്‍ കളിക്കുക.