അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഏഷ്യൻ റെക്കോർഡിട്ട് ബുംറ

- Advertisement -

വെസ്റ്റിൻഡീസിനെ എരിഞ്ഞിട്ട് ഇന്ത്യക്ക് ഗംഭീരം വിജയം നൽകിയ പ്രകടനത്തിൽ ഏഷ്യൻ റെക്കോർഡിട്ട് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. വെസ്റ്റിന്ഡീസിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ നാലാം ദിവസം വെറും 7 റൺസ് വഴങ്ങിയാണ് ബുംറ 5 വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഇന്ത്യ 318റൺസിന് വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയിരുന്നു.

വെസ്റ്റിൻഡീസിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്ത് ആഫ്രിക്കയിലും വെസ്റ്റിൻഡീസിലും ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായിരിക്കുകയാണ് ബുംറ. ബുംറയുടെ ആദ്യ സ്പെല്ലിൽ തന്നെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻമാർ മുട്ട് മടക്കിയിരുന്നു. ആദ്യ സ്പെല്ലിൽ 8 ഓവർ എറിഞ്ഞ ബുംറ വെറും 7 റൺസ് വിട്ടുകൊടുത്തുകൊണ്ടാണ് 5 വിക്കറ്റ് വീഴ്ത്തിയത്. ഈ പ്രകടനത്തോട ഏറ്റവും കുറവ് റൺസ് വിട്ടുകൊടുത്തുകൊണ്ട് അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ താരം കൂടിയാണ് ബുംറ.

Advertisement