“വെല്ലലാഗേ ഇന്ത്യക്ക് എതിരെ അത്ഭുതങ്ങൾ കാണിക്കും എന്ന് അറിയാമായിരുന്നു” – ഷനക

Newsroom

ഇന്നലെ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക 42 റൺസനു തോറ്റു എങ്കിലും കളിയിൽ താരമായത് 20കാരനായ ഓൾറൗണ്ടർ ദുനിത് വെല്ലലാഗേ ആയിരുന്നു. ഇന്ത്യക്ക് എതിരെ 5 വിക്കറ്റുകൾ വീഴ്ത്തുക മാത്രമല്ല 46 റൺസിൽ 42 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ ബാറ്റു കൊണ്ടും താരം വിറപ്പിച്ചു. മത്സര ശേഷം ക്യാപ്റ്റൻ ദസുൻ ഷനക വെല്ലല്ലാഗേയെ അഭിനന്ദിക്കുകയും വെല്ലലഗെ ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും അത്ഭുതം കാണിക്കാൻ പോവുകയാണെന്ന് തനിക്ക് തോന്നിയിരുന്നു എന്നും പറഞ്ഞു.

Picsart 23 09 12 21 25 15 225

“ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിന് ശേഷം, വെല്ലലഗെക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നി. ഇന്ന് അദ്ദേഹം അത് ചെയ്തു. കൂടാതെ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകളും നേടി,” കളി അവസാനിച്ചതിന് ശേഷം ഷനക പറഞ്ഞു.

ഇന്നലെ പരാജയപ്പെട്ടു എങ്കിലും ശ്രീലങ്കയ്ക്ക് അടുത്ത മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചാൽ ഫൈനലിലേക്ക് മുന്നേറാം.