കുശൽ മെന്‍ഡിസിന്റെ മികവിൽ 291 റൺസ് നേടി ശ്രീലങ്ക

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെ ഏഷ്യ കപ്പിലെ മത്സരത്തിൽ 291 റൺസ് നേടി ശ്രീലങ്ക. കുശൽ മെന്‍ഡിസ് നേടിയ 92 റൺസിന്റെ ബലത്തിലാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാന് മുന്നിൽ 292 റൺസ് വിജയ ലക്ഷ്യം നൽകിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. പതും നിസ്സങ്ക(41), ദിമുത് കരുണാരത്നേ(41), ചരിത് അസലങ്ക(36), ദുനിത് വെല്ലാലാഗേ(33*), മഹീഷ് തീക്ഷണ(24) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ബൗളിംഗിൽ അഫ്ഗാനിസ്ഥാന് വേണ്ടി ഗുൽബാദിന്‍ നൈബ് 4 വിക്കറ്റും റഷീദ് ഖാന്‍ 2 വിക്കറ്റും നേടി.